മേഘമലൈ. വാക്കുകള്‍ക്കതീതമായ സൌന്ദര്യം പേരില്‍ തന്നെ ഒളിപ്പിച്ചു വെച്ച ഒരു കൊച്ചു ഗ്രാമം. ഓണ്‍ലൈന്‍ യാത്രാ ഫോറങ്ങളില്‍ പലപ്പോഴായി ഞാന്‍ കണ്ടുമുട്ടിയിട്ടുണ്ട്, ഈ കൊച്ചു സുന്ദരിയെ. വലിയ നാണക്കാരിയാണ് ഇവള്‍. അധികമാരും ചെന്നെത്തിയിട്ടില്ലാത്ത ഒരിടം. മേഘമലയെ കുറിച്ച് അധികം വിവരങ്ങള്‍ ആവശ്യപ്പെട്ടപ്പോള്‍ സാക്ഷാല്‍ ഗൂഗിള്‍ ഉസ്താദ് പോലും നിന്ന് വിയര്‍ക്കുകയായിരുന്നു. അതും കൂടെയായപ്പോള്‍ മനസ്സില്‍ ഉറപ്പിച്ചതാണ്, എന്നെങ്കിലുമൊരിക്കല്‍ എന്‍റെ ബുള്ളറ്റമ്മാവനേയും കൂട്ടി ആ മല കയറിയിറങ്ങണമെന്ന്. അപ്രതീക്ഷിതമായി വീണുകിട്ടിയ സന്ദർഭം മുതലാക്കി ഞാൻ എന്റെ കുറച്ച് കൂട്ടുകാരും കൂടെ മേഘമലയിലേക്ക് വെച്ച് പിടിച്ച യാത്രാവിവാരണമാണ് ഈ പുസ്തകം. ഇതിൽ തമാശയുണ്ട്, സൗന്ദര്യമുണ്ട്, ചിരികളികളുണ്ട്, ആത്മവിചിന്തനമുണ്ട്, ചിന്തിക്കാനുതകുന്ന മറ്റു പലതും ഉണ്ട്.
ഇ ബുക്ക് മാത്രമായി പ്രസിദ്ധീകരിച്ച ഈ പുസ്തകം വായിക്കാൻ "ആമസോൺ കിൻഡിൽ" എന്ന ഉപകരണം ആവശ്യമാണ്, അല്ലെങ്കിൽ "ആമസോൺ കിൻഡിൽ" എന്ന ആപ്പ് ഡൌൺലോഡ് ചെയ്യുക. പുസ്തകം താഴെ കാണുന്ന ലിങ്കിൽ ലഭ്യമാണ്.
Post a Comment