ഹാ മനുഷ്യാ! നിന്‍ നയനമില്‍
നിന്നുതിരുന്നതില്ലാ ഒരു ബാഷ്പകണവും.
പത്രത്തിന്‍ താളുകള്‍ നീ മറിച്ചിടുമ്പോഴോ
കാണുന്നതില്ലേ ഈ പിഞ്ചു പൈതലേ ?
വാര്‍ത്തയാണിന്നവന്‍ ലോകത്തിലെവിടയും
ജൂതന്‍റെ കണ്ണിലെ കരടായ കുഞ്ഞുമോന്‍
എന്നും നീ ശ്രവിക്കുന്നതിത് തന്നെയല്ലയോ
ചത്തു മലക്കുന്ന പാവമാം ബാല്യങ്ങള്‍
പാപങ്ങളെന്തവന്‍ ചെയ്തതവനറിയില്ല
തന്നെ കൊല്ലാന്‍ ശ്രമിക്കുന്നതാരെന്നുമറിയില്ല
ഫലസ്ത്തീന്‍റെ മണ്ണിലും ബാഗ്ദാദിന്‍ തെരുവിലും
അരങ്ങു തകര്‍ക്കുന്നീ ക്രൂരമാം നാടകം
എങ്ങു പോയീ നിന്‍ പിതാവെന്നു ചോദിച്ചാല്‍
കൈ മലര്‍ത്തുന്നവന്‍ ഒന്നുമേ അറിയാതെ
തന്‍ പിതാവിന്‍റെ നെഞ്ചിലേക്കിന്നലെ
ജൂതന്‍റെ തോക്കുകള്‍ തുപ്പിയതവനറിഞ്ഞില്ല
ഏകനായ് തന്നയീ തെരുവിലും വിട്ടേച്ച്
എങ്ങു പോയ് മാതാവെന്നതിശയിക്കുന്നവന്‍
കരം ഗ്രഹിച്ചു നടത്തിയെന്‍ സോദരി
എങ്ങു പോയൊളിച്ചു ഇതു കളിക്കുന്ന നേരമോ?
അറിയുന്നതില്ലവന്‍ ഉമ്മയും പെങ്ങളും
പട്ടാള ക്യാമ്പിലെ തടവറയിലാണെന്ന്
കാമവെറിയരാം ജൂത പട്ടാളക്കാരുടെ
കാമകേളികള്‍ക്കിരയാകുന്നവരെന്ന്
ഹേ മര്‍ത്യാ! നിന്‍ ജൂത സംസ്കാരം
സ്ത്രീത്വത്തിനേകിയ വിലയിത്ര മാത്രമോ?
ഉടുത്തൊരുങ്ങീടുവാന്‍ വസ്ത്രങ്ങളവനില്ല
പശിയടക്കാനവന് പാഥേയം തികയില്ല
പാറി നടക്കുന്നോരോര്‍മ്മയായ് പാര്‍പ്പിടം
നെഞ്ചതിൽ നിറയുന്നു നോവായി പടരുന്നു
പിറന്നൊരാ നാടതില്‍ അടിമയാം ജീവിതം
സഹിക്കുവാനാവുന്നില്ലവനുമീ നിന്ദ്യത
ആ കുഞ്ഞു മനസ്സിലും ചോരത്തിളപ്പുണ്ട്
ആഗ്രഹിക്കുന്നവന്‍ മണ്ണതില്‍ സ്വാതന്ത്ര്യം
കയ്യിലവനേന്തുന്നു തോക്കും പതാകയും
ചോല്ലുവാനേറെയുണ്ടവനുടെ ലക്ഷ്യങ്ങള്‍
പിറന്നൊരീ നാടിനായ് ധീരമായ് പൊരുതുന്ന
ഇവനോ സഹോദരാ തീവ്രവാദി ?
Post a Comment